Wednesday, January 14, 2026

ഗതകാലപ്രൗഢിക്കൊപ്പം ആധുനിക സൗകര്യങ്ങളും. രാജ്യാന്തര വിമാനത്താവളത്തിന് ശ്രീരാമന്റെ നാമം. അയോധ്യയിൽ പുതുചരിത്രം രചിച്ച് യോഗി സർക്കാർ

അയോദ്ധ്യ: അയോദ്ധ്യ വിമാനത്താവളത്തിന് പേര് നൽകി യോഗി സര്‍ക്കാർ. ‘മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്’ എന്ന പേരിന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കി. രാജ്യാന്തര പദവിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളം 2021 ഡിസംബറില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അയോദ്ധ്യയില്‍ ആഭ്യന്തര-അന്തര്‍ദേശീയ വിനോദ സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ 525 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചു. ഇതില്‍ 300 കോടി രൂപ ഇതുവരെ ചെലവിട്ടു. വലിയ വിമാനങ്ങള്‍ ഇറങ്ങാനാവുന്ന വിധം റണ്‍വേ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും യോഗി സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ടാക്കി അയോധ്യയെ മാറ്റാനുള്ള ശ്രമങ്ങളാണ് യോഗി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

Related Articles

Latest Articles