തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ആറ് മണിക്ക് കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാജ്ഭവനിൽ എത്തിയത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ മോഹൻ ഭാഗവത് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തലസ്ഥാന ജില്ലയിൽ എത്തിയത്. ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ യോഗമായ പ്രാന്തിയ കാര്യകാരി പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 41 പേരാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. സി.വി. ആനന്ദബോസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ രാത്രി അദ്ദേഹം നാഗ്പൂരിലേക്ക് മടങ്ങും.

