Sunday, October 4, 2026

പരമാനന്ദം, നിർവൃതി : തന്റെ പൊന്നോമന മകൾ നിലയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പേളി മാണി

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് പേളിമാണി. നടിയുടെ പ്രണയവും, വിവാഹവും ശേഷമുള്ള ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് പേളി. ഇപ്പോൾ മകൾ നിലയ്ക്ക് ചുറ്റുമാണ് പേളിയുടെ ലോകം. നടിയും ഗർഭകാലം മുതൽ മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കാൻ പേളി മടിച്ചിരുന്നില്ല. ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള അതിമനോഹരമായൊരു ചിത്രമാണ് പേളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം “ബ്ലിസ്” എന്നാണ് പേളി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അമ്മയോട് ഒട്ടിച്ചേർന്നു കിടക്കുന്ന കുഞ്ഞുനിലയേയും ചിത്രത്തിൽ കാണാം.

ഏറെ പ്രേക്ഷക പ്രീതി നേടിയ മലയാളം മിനിസ്ക്രീൻ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെ പ്രണയത്തിലായ താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. അന്ന് മുതലുള്ള ആരാധക പിന്തുണ ഇപ്പോൾ ഏറെ വർദ്ധിക്കുകയാണ് ചെയ്തത്. 2019 മേയ് 5-നായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ പ്രണയ നാളുകൾ മുതൽ പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. ഇപ്പോൾ അവരോളം തന്നെ ആരാധകർ കുഞ്ഞു നിലയ്ക്കുമുണ്ട്. അടുത്തിടെയായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും രണ്ടാം വിവാഹവാർഷികം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles