യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഇൻഡിഗോ എയർലൈൻസ്. വാക്സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ട് ഡോസ് സ്വീകരിച്ച യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പത്ത് ശതമാനം വരെയാണ് ഡിസ്കൗണ്ട് ലഭ്യമാവുക. ഇന്ന് മുതലാണ് ഡിസ്കൗണ്ട് ഓഫർ നിലവിൽ വരുന്നതെന്ന് കമ്പനി അറിയിച്ചു.
അതേസമയം പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടായിരിക്കണം, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരിക്കണം എന്നതൊക്കെയാണ് ഇതിന് നിബന്ധനകളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആനുകൂല്യങ്ങള്ലഭിച്ച യാത്രക്കാർ, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കുന്ന കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, അല്ലെങ്കിൽ ആരോഗ്യ സേതു മൊബൈൽ ആപ്പിൽ തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിച്ചാല്‍ മതിയാകുമെന്നും കമ്പനി അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona