ലണ്ടന്‍: ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്സിന് അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങും. കമ്പനികളിൽ നിന്ന് വാക്സിന് നേരിട്ട് വാങ്ങാനുള്ള നടപടിക്രമങ്ങളിലാണ് ഇന്ത്യയിലെ ആരോഗ്യ സേവനദാതക്കളുടെ സംഘടന. 1855 രൂപയായിരിക്കും ഇന്ത്യയിലെ വാക്സിന്റെ വില.
ഇന്ത്യയില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് നിര്‍മ്മിക്കാനുള്ള പ്രാരംഭചര്ച്ചകള് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. കോവിഡ് ഗുരുതരമായവരില്‍ 85.8 ശതമാനമാണ് ജോണ്സണ് & ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 81.7 ശതമാനവും ബ്രസീലില്‍ നടന്ന പഠനത്തില്‍ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

