Monday, October 5, 2026

സ്റ്റാ​ൻ സ്വാ​മി​യു​ടെതെന്ന രീതിയിൽ പ്രചരിപ്പിച്ച ചി​ത്ര​ങ്ങ​ൾ വ്യാജം; പിന്നിൽ മോദി വിരുദ്ധർ

ന്യൂ​ഡ​ൽ​ഹി: ത​ട​വി​ൽ ക​ഴി​യ​വേ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ച ​സ്റ്റാ​ൻ സ്വാ​മി​യു​ടെതെന്ന രീതിയിൽ പ്രചരിപ്പിച്ച ചി​ത്ര​ങ്ങ​ൾ വ്യാജം . കാ​ലി​ൽ ച​ങ്ങ​ല​യി​ട്ടു പൂ​ട്ടി​യ നി​ല​യി​ലു​ള്ള വ​യോ​ധി​ക​ന്‍റെ ചി​ത്ര​മാ​ണ് സ്റ്റാ​ൻ സ്വാ​മി​യു​ടേ​തെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി കി​ട​ക്ക​യോ​ട് ചേ​ർ​ത്ത് ച​ങ്ങ​ല​യാ​ൽ ബ​ന്ധി​ച്ച വ​യോ​ധി​ക​ന്‍റെ മൂ​ക്കി​ൽ ഓ​ക്സി​ജ​ൻ ട്യൂ​ബും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച ചി​ത്ര​ത്തി​ലു​ള്ള വ​യോ​ധി​ക​ൻ സ്റ്റാ​ൻ സ്വാ​മി​യ​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ഇ​റ്റാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ബാ​ബു​റാം ബ​ൽ​വ​ൻ സിം​ഗി​ന്‍റെ ചി​ത്ര​മാ​ണി​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ബാ​ബു​റാ​മി​നെ ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

92 കാ​ര​നാ​യ കു​റ്റ​വാ​ളി​യെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച​തി​ന് ജ​യി​ൽ അ​ധി​കൃ​ത​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വാ​ർ​ത്ത എ​ൻ​ഡി​ടി​വി പു​റ​ത്തു​വി​ട്ടി​രു​ന്നു. ഈ ​വാ​ർ​ത്ത​യു​ടെ ചി​ത്ര​മാ​ണ് സ്റ്റാ​ൻ സ്വാ​മി​യേ​ടെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഈ സോഷ്യൽ മീഡിയയുടെ കാലത്ത് ഒരു വ്യാജ വാർത്തക്ക് കേവലം മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉള്ളു എന്നറിയാമെങ്കിലും രാഷ്ട്രീയ വിരോധവും അന്തമായ മോദി വിരുദ്ധവുമാണ് ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ

Related Articles

Latest Articles