ന്യൂഡൽഹി: തടവിൽ കഴിയവേ ആശുപത്രിയിൽ അന്തരിച്ച സ്റ്റാൻ സ്വാമിയുടെതെന്ന രീതിയിൽ പ്രചരിപ്പിച്ച ചിത്രങ്ങൾ വ്യാജം . കാലിൽ ചങ്ങലയിട്ടു പൂട്ടിയ നിലയിലുള്ള വയോധികന്റെ ചിത്രമാണ് സ്റ്റാൻ സ്വാമിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്. ആശുപത്രി കിടക്കയോട് ചേർത്ത് ചങ്ങലയാൽ ബന്ധിച്ച വയോധികന്റെ മൂക്കിൽ ഓക്സിജൻ ട്യൂബും ഘടിപ്പിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിലുൾപ്പെടെ വൻതോതിൽ പ്രചരിച്ച ചിത്രത്തിലുള്ള വയോധികൻ സ്റ്റാൻ സ്വാമിയല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉത്തർപ്രദേശ് ഇറ്റായിലെ ആശുപത്രിയിൽ കഴിയുന്ന കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ബാബുറാം ബൽവൻ സിംഗിന്റെ ചിത്രമാണിത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബാബുറാമിനെ ശ്വാസതടസം ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
92 കാരനായ കുറ്റവാളിയെ ചങ്ങലയിൽ ബന്ധിച്ചതിന് ജയിൽ അധികൃതരെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാളെ ചങ്ങലയിൽ പൂട്ടിയിട്ടിരിക്കുന്ന വാർത്ത എൻഡിടിവി പുറത്തുവിട്ടിരുന്നു. ഈ വാർത്തയുടെ ചിത്രമാണ് സ്റ്റാൻ സ്വാമിയേടെന്ന പേരിൽ പ്രചരിക്കുന്നത്. ഈ സോഷ്യൽ മീഡിയയുടെ കാലത്ത് ഒരു വ്യാജ വാർത്തക്ക് കേവലം മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉള്ളു എന്നറിയാമെങ്കിലും രാഷ്ട്രീയ വിരോധവും അന്തമായ മോദി വിരുദ്ധവുമാണ് ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ

