Saturday, December 27, 2025

ഇനിയൊരു കുഞ്ഞുടുപ്പുകളിലും ചെങ്കൊടി ചോരപുരളാതിരിക്കാൻ പ്രതിഷേധാഗ്നിയുമായി യുവമോർച്ച | BJYM KERALA

വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈംഗിക അതിക്രമം കാണിച്ചവനും ഡിവൈഎഫ്‌ഐ നേതാവാണ്.

പ്രതി സഖാവയത് കൊണ്ട് തന്നെ മെഴുകി തിരി കത്തിക്കാനോ സമരം ചെയ്യാനോ കൊന്ന് കെട്ടിതൂക്കിയവനെ തിരെ പ്രതികരിക്കാനോ പ്രബുദ്ധ പ്രതികരണ തൊഴിലാളികൾ മടിക്കും. ഈ വിഷയത്തിൽ ശക്തമായി മുന്നോട്ട് വന്നത് യുവമോർച്ച മാത്രമാണ്. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ തത്വമയി ന്യൂസിനോട് പ്രതികരിച്ചു.

വണ്ടിപ്പെരിയാറിലെ ആ പിഞ്ചു കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു കെട്ടി തൂക്കിയ നരാധമനെതിരെ ഇതുവരെയും പ്രതികരിക്കാത്ത കപടഫെമിനിസ്റ്റുകളും സെലക്ടീവ് പ്രതികരണ തൊഴിലാളികളും കണ്ണു തുറന്നു കാണുക.. ആ കുഞ്ഞിന് വേണ്ടി ശബ്ദിക്കാൻ യുവമോർച്ചയുണ്ട്. നെറികേടുക്കൾക്കെതിരെ പ്രതിഷേധഗ്നി തെളിയിക്കാൻ യുവമോർച്ച പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles