എറണാകുളം; ഭാരതത്തിന്റെ ധീര രത്നങ്ങളെ പരിചയപ്പെടുത്തുന്ന പ്രഭാഷണ പരമ്പര ഇന്ന് നടക്കും. എറണാകുളം ശ്രീശാരദ വിദ്യാമന്ദിരത്തിൽ രാവിലെ 10 മണിമുതൽ ആണ് പരിപാടി ആരംഭിക്കുന്നത്. പരിപാടിയുടെ തത്സമയക്കാഴ്ച രാവിലെ മുതൽ തന്നെ തത്വമയി നെറ്റ് വർക്കിൽ കാണാവുന്നതാണ്. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത കാര്യവാഹക് ശ്രീ ഈശ്വർ ജി യാണ് ഉത്ഘാടകൻ . ആദ്യ വിഷയം വീര കേരളവർമ പഴശ്ശി രാജ എന്നതാണ്.
പരിപാടിയിൽ അധ്യക്ഷത വഹിക്കുന്നത് ഭാരതീയ വിദ്യാ നികേതൻ പ്രസിഡന്റ് ഡോ. കെ.കെ വിജയനാണ്. എറണാകുളം ഭാരതീയ വിദ്യാനികേതൻ സെക്രട്ടറി എം.എ അയ്യപ്പൻ മാസ്റ്റർ, ചെയർമാൻ കെ.കെ അമരേന്ദ്രൻ, പ്രിൻസിപ്പൽ ശ്രീലക്ഷ്മി എൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

