കവരത്തി:ലക്ഷദ്വീപിൽ അതിവേഗ വികസന പദ്ധതികളുമായി അഡ്മിനിസ്‌ട്രേഷന്‍. അവിടുത്തെ ആരോഗ്യമേഖലയ്‌ക്ക് കൂടുതല്‍ കരുത്ത് പകരുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ചെയ്യുന്നത്. ജനങ്ങൾക്കായി പുതിയ പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാനാണ് അഡ്മിനിസ്‌ട്രേഷൻ ഒരുങ്ങിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലാണ് പുതിയ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുക എന്നാണ് റിപ്പോർട്ട്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഭരണകൂടത്തിന്റെ ഈ നടപടി. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഭാരത് സേവക് സമാജിന്റെ കീഴിലാകും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരിക. കൂടാതെ അഞ്ച് പാരാമെഡിക്കല്‍ കോഴ്‌സുകളാണ് കോളേജില്‍ പഠിപ്പിക്കുക. ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ഡിപ്ലോമ ഇന്‍ എക്‌സ് റേ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കേറ്റ് ഇന്‍ ഓഫ്താല്‍മിക് അസിസ്റ്റന്റ് ആന്റ് സിടി സ്‌കാന്‍ ടെക്‌നീഷന്‍ എന്നിവയാണ് ആ അഞ്ച് കോഴ്‌സുകള്‍.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

