Wednesday, January 14, 2026

ബുർഹാന്‍ വാനിയുടെ സംഘത്തിലെ അവസാനത്തെ ഭീകരനെയും കാലപുരിക്കയച്ച് ഇന്ത്യന്‍ സൈന്യം

കാശ്മീരി തീവ്രവാദി ബുർഹാന്‍ വാനിയുടെ സംഘത്തിലെ അവശേഷിക്കുന്ന പന്ത്രണ്ടാമനെയും കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം. വെള്ളിയാഴ്ച കാശ്മീർ താഴ്വരയിൽ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് ലത്തീഫ് ടൈഗറെന്ന ലത്തീഫ് അഹമ്മദ് ധറിനെ സൈന്യം വധിച്ചത്. ഇയാളോടൊപ്പം തരീഖ് മൽവിയെന്ന ഭീകരനും കൊല്ലപ്പെട്ടു.

വാനിയുടെ നേതൃത്വത്തിലുള്ള ഹിസ്ബുൾ മുജാഹിദീന്‍ സംഘം സൈന്യത്തിനെതിരെ വൻതോതിൽ ആക്രമം അഴിച്ചുവിട്ടിരുന്നു. തോക്കേന്തി നിൽക്കുന്ന പന്ത്രണ്ടംഗ സംഘത്തിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ബുർഹാന്‍ വാനിയുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിന് വീര പരിവേഷം നൽകാൻ പാക്കിസ്ഥാനും ശ്രമിച്ചിരുന്നു. ഈ സംഘത്തന് അവസാനത്തെ ഭീകരനാണ് ഇന്ന് കൊല്ലപ്പെട്ട ലത്തീഫ്.

കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ നേതൃത്വത്തെ തുടച്ചുനീക്കിയതിന് പിന്നാലെയാണ് മറ്റൊരു ഭീകര ഗ്രൂപ്പിനെയും ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കിയിരിക്കുന്നത്.

Related Articles

Latest Articles