Sunday, December 21, 2025

ഐപിഎല്‍ രണ്ടാംഘട്ടം ഉടൻ; 13 മത്സരങ്ങള്‍ക്ക് ദുബായ് വേദിയാകും; ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മില്‍

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സങ്ങള്‍ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും. 31 മത്സരങ്ങാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.

ഷാര്‍ജയില്‍ എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ഉള്‍പ്പെടെ പത്ത് മത്സരങ്ങള്‍ നടക്കും. രണ്ടാംഘട്ട മല്‍സരങ്ങളില്‍ പല വിദേശ താരങ്ങളുടെയും പങ്കാളിത്തം ഇനിയും ഉറപ്പായിട്ടില്ല. ദേശീയ ടീമിനൊപ്പം മല്‍സരങ്ങളുള്ളതിനാല്‍ വിദേശ താരങ്ങളില്‍ ചിലര്‍ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് സൂചന.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles