Monday, May 6, 2024
spot_img

രാജ്യത്തെ 107 വിമാനത്താവളങ്ങൾ കനത്ത നഷ്ടത്തിൽ; തിരുവനന്തപുരത്ത് നഷ്ടം 100 കോടി; പിന്നിലെ കാരണം ഇതോ?

ദില്ലി: രാജ്യത്തെ എയർപോർട് അതോറിറ്റിയുടെ കീഴിലുള്ള 36 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പശ്ചാത്തലത്തിന് പിന്നാലെയുണ്ടായ യാത്രാ വിലക്കാണ് നഷ്ടത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം.

മുന്‍ സാമ്പത്തിക വര്‍ഷത്തെ വച്ച് നോക്കുമ്പോള്‍ നഷ്ടം ഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 020 സാമ്പത്തിക വര്‍ഷത്തില്‍ 91 വിമാനങ്ങളുടെ ആകെ നഷ്ടം 1,368.82 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ദില്ലിയുടെ നഷ്ട്ടം 317 കോടി രൂപയാണ്. തിരക്കിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള വിമാനത്താവളമാണ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ 384.81 കോടി രൂപയാണ് നഷ്ടമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

100 കോടി രൂപയാണ് തിരുവനന്തപുരത്തെ നഷ്ടം. മുന്‍ വര്‍ഷം 64 കോടി രൂപയുടെ ലാഭത്തിലായിരുന്നു വിമാനത്താവളം. അതേസമയം കോവിഡ് വ്യാപനമൊന്നും ജുഹു, പുണെ, ശ്രീനഗർ, പട്‌ന വിമാനത്താവളങ്ങളെ ബാധിച്ചില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles