പികെ കുഞ്ഞാലിക്കുട്ടിയെ പൂട്ടാൻ ഉറച്ച് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ. ഒപ്പം കെ.ടി ജലീല്‍ എംഎല്‍എയും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന് മുഈന്‍ അലിക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന വെല്ലുവിളിയുമായി കെ.ടി ജലീല്‍ എംഎല്‍എ രംഗത്ത് എത്തിയിട്ടുണ്ട്.
പാർട്ടിയിൽ നിന്ന് നടപടി നേരിട്ടാൽ കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തു വരുമെന്നാണ് സൂചന. തങ്ങൾ കുടുബത്തെ വരുതിയിലാക്കാമെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കിൽ ആ വിചാരം തെറ്റാണെന്ന് കെടി ജലീൽ പ്രതികരിച്ചത് ഇതിന്റെ ഭാഗമാണ്. മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി പക്ഷം വലിയ പ്രതിസന്ധിയെ നേരിടുന്നുവെന്നാണ് സൂചന. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താം എന്നാണ് വിചാരമെങ്കിൽ ആ വിചാരം തെറ്റാണെന്നും ജലീൽ കൂട്ടിച്ചേർത്തു. വസ്തുത പറഞ്ഞാൽ നടപടിയെടുക്കേണ്ട കാര്യമെന്താണ്. സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതെന്നും ജലീൽ മുന്നറിയിപ്പ് നൽകി.

