Thursday, December 18, 2025

കെ.ടി.ജലീലിന് വധഭീഷണി; വാഹനാപകടം ഉണ്ടാക്കി കൊലപ്പെടുത്തും; ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: മുന്‍മന്ത്രി കെ.ടി.ജലീലിനെ വധിക്കുമെന്ന് ഭീഷണി. വാഹാനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.വാട്സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഫോണിലേക്ക് എംഎൽഎക്കെതിരായ ഭീഷണി വന്നത്. ഹംസ എന്നു സ്വയം പരിചയപ്പെടുത്തുന്നയാളാണ് ഭീഷണി സന്ദേശം അയച്ചത്. സിപിഎമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം.വാഹനത്തില്‍ ഒരുപാട് യാത്രചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്.

എന്നെ അറിയാമല്ലോ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ആരംഭിക്കുന്നത്. മുസ്ലിം ലീഗിന്റെ അനുഭാവിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നൽകി. മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles