Thursday, June 13, 2024
spot_img

മൂന്നാം തരംഗം പ്രവചനാതീതം: രോഗം ബാധിക്കുക ഇവരെയെന്ന് എയിംസ് ഡയറക്ടര്‍

ദില്ലി: രാജ്യത്ത് കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. വരാനിരിക്കുന്ന മുന്നാം തരംഗം പ്രവചനാതീതമാണ്. രാജ്യം അതിന് സാക്ഷ്യം വഹിക്കുമോ എന്നത് ആളുകളുടെ ജാഗ്രതയെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കരുതലോടെ കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നാല്‍ നമുക്ക് മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഇനി മൂന്നാമത് തരംഗം ഉണ്ടെങ്കില്‍ അത് കൂടുതല്‍ ബാധിക്കാന്‍ സാധ്യത കുട്ടികളിലാണെന്ന് ഗുലേറിയ ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും, കുട്ടികളും വാക്‌സിനേഷന്‍ എടുക്കാന്‍ തുടങ്ങുന്നതോടെ അവര്‍ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ വൈറസ് എങ്ങനെ പെരുമാറുന്നു എന്നത് മാത്രമാണ് പ്രവചനാതീതമായ ഭാഗം. എന്നാല്‍ രണ്ടാമത്തെ തരംഗം പോലെ മോശമായ ഒരു മൂന്നാം തരംഗം നമ്മള്‍ നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍ ബാധിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്’’ -എയിംസ് മേധാവി പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles