Saturday, September 19, 2026

കുവൈറ്റ് ദുരന്തം; ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും സർക്കാർ ഒഴിവാക്കി. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി ഒഴിവാക്കിയത്. 14 , 15 തീയതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. എന്നാൽ ആഘോഷ പരിപാടികൾ ഉണ്ടാവില്ല.

നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരാണയൻ തമ്പി ഹാളിൽ നാളെയാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. 14,15 തീയതികളിൽ എട്ടോളം പ്രവാസി വിഷയങ്ങളിൽ ചർച്ചകൾ നടക്കും. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 300 ഓളം പേ‍ർ പങ്കെടുക്കും.

ദക്ഷിണ കുവൈറ്റിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികളാണ് മരിച്ചത്. ഈ സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വയ്ക്കണമെന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles