Friday, January 2, 2026

താലിബാനെതിരെ തുറന്നടിച്ച് റഷ്യ; ഭീകരവാദികളെ ഭരണകര്‍ത്താക്കളായി അംഗീകരിച്ചിട്ടില്ല എന്നും നിലപാട്

മോസ്‌കോ: അഫ്ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തുവെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക ഭരണകര്‍ത്താക്കളായി താലിബാനെ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന് ഉറക്കെ പറഞ്ഞ് റഷ്യ.

അഫ്ഗാൻ പൗരന്‍മാരോടും റഷ്യന്‍ ഉദ്യോഗസ്ഥരോടും എപ്രകാരമാണ് താലിബാന്‍ പെരുമാറുക എന്നതിനെ ആശ്രയിച്ചായിരിക്കും ഇതില്‍ തീരുമാനമെടുക്കുകയെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയം അഫ്ഗാനിസ്ഥാനില്‍ സമാധാനമുണ്ടാവുക എന്നതാണ് പ്രധാനമെന്നും രാജ്യത്ത് ഉയരുന്ന വിഷയങ്ങള്‍ അമേരിക്കയുമായി തുടര്‍ന്നും ചര്‍ച്ച ചെയ്യുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ സൈന്യത്തെ അഫ്ഗാനില്‍ വിന്യസിക്കാനും പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles