Friday, May 3, 2024
spot_img

കാബൂള്‍ വിമാനത്താവളത്തിന് സമീപം ഇരട്ട ചാവേർ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു; വീണ്ടും സ്‌ഫോടനത്തിന് സാധ്യത?

കാബൂൾ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം. 15 പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന ആദ്യ സൂചനകൾ. താലിബാൻ അംഗങ്ങളും കുട്ടികളുമാണു കൊല്ലപ്പെട്ടിരിക്കുന്നത്. മൂന്ന് യുഎസ് സൈനികർക്ക് ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുമുണ്ട് . സ്ഥലത്തു വെടിവയ്പുണ്ടായതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.ഐ എസ് ആണെന്നും സൂചനയുണ്ട്

വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്താണ് ചാവേർ സ്ഫോടനമുണ്ടായിരിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് സ്ഫോടനമുണ്ടായതായി പെന്റഗൺ വക്താവ് ജോൺ കിർബിയും ട്വിറ്ററിൽ സ്ഥിരീകരിച്ചു. പരുക്കേറ്റവരുടെ എണ്ണത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.


വിമാനത്താവളത്തിലെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു. കൂടാതെ വീണ്ടും സ്ഫോടന സാധ്യതയുണ്ടെന്ന് കാബൂളിലെ ഫ്രഞ്ച് അംബാസിഡർ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles