ലൈംഗിക തൊഴിലാളികൾക്കു വേണ്ടി പോണ്‍ സൈറ്റുകളില്‍ തിരച്ചില്‍ നടത്തുകയാണ് ഇപ്പോൾ താലിബാന്‍.
അത് മറ്റൊന്നിനുമല്ല,
പോൺസൈറ്റുകളിൽ നിന്നും ലൈംഗിക തൊഴിലാളികളെ കണ്ടെത്തി പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന്‍ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോണ്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന്‍ ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന്‍ ഡെത്ത് സ്‌ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയൊ ആണ് ലൈംഗിക തൊഴിലാളികളെ കൊന്നുതള്ളാൻ താലിബാന്റെ നീക്കം. ഇതിന് മുന്‍പ് ഇവരെ താലിബാന്‍ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്. സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രെയിസ് ചെയ്താണ് താലിബാന്‍ ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന്‍ സ്ത്രീകള്‍ക്ക് എതിരെയാണ് താലിബാൻ ഏറ്റവും കൂടുതൽ രോഷം പുറപ്പെടുവിക്കുന്നത്.
താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ, സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതും നിരോധിച്ചിരുന്നു. സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. മാധ്യമപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി സ്ത്രീകളാണ് ഇതിനോടകം രാജ്യം വിട്ടത്.
ഇക്കണ്ട കാലമത്രയും, വാർത്തകളിൽ ഒന്നും ഇടം പിടിക്കാതെ പോയ ഒരു കൂട്ടരുണ്ട് അഫ്ഗാനിസ്ഥാനിൽ. അത് അവിടെ ഏറെ രഹസ്യമായി പ്രവർത്തിച്ചു പോരുന്ന ലൈംഗിക തൊഴിലാളികളാണ്.
അഫ്ഗാനിസ്ഥാനിലും ലൈംഗിക തൊഴിലാളികളുണ്ടോ എന്ന് ഒരുപക്ഷെ നിങ്ങൾ അതിശയിക്കുന്നുണ്ടാവാം. മനുഷ്യർ എവിടെയൊക്കെ ഉണ്ടോ അവിടെ ലൈംഗിക തൊഴിലും നടക്കുന്നുണ്ട് എന്നാണ് പറയുക. അഫ്ഗാനിസ്ഥാനും അതിന് അപവാദമല്ല. പതിറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധവും, അനുദിനം വർധിച്ചുവരുന്ന ദാരിദ്ര്യവും ചേർന്ന് അവിടത്തെ സ്ത്രീകളിൽ ചിലരെയെങ്കിലും, നിലനില്പിനായി ലൈംഗിക തൊഴിൽ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ഗാർഡിയൻ അടുത്തിടെ പുറത്തുവിട്ട അവരിൽ ചിലരുടെ ജീവിതകഥ ആരെയും കണ്ണീരണിയിക്കുന്നതാണ്.
അത്തരത്തിലുള്ള സ്ത്രീകളെയാണ് താലിബാൻ ഇന്ന് കല്ലെറിഞ്ഞു കൊല്ലാൻ നിൽക്കുന്നത്.
ഇവിടെയുള്ള്ം സ്ത്രീപക്ഷ പുരോഗമനവാദികൾ പോലും താലിബന്റെ ആരാധകർ അണെന്നകാര്യം മറക്കരുത്. അങ്ങനെയുള്ളവർക്ക് ഇതിനെതിരെ എന്തുണ്ട് സംസാരിക്കാൻ?
താലിബാന്റെ കൊടുംക്രൂരതകളെ കണ്ണടച്ച് ഇരുട്ടാക്കി ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കുന്ന പുരോഗമനവാദികൾ അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നരനായാട്ട് കണ്ട് ഒരക്ഷരം മിണ്ടാതെ സപ്പോർട്ട് ചെയ്യുന്നവർ ഇവരാരും ജീവിക്കാൻ വേണ്ടി ശരീരം വിൽക്കേണ്ടി വന്ന ആ സ്ത്രീകൾക്കൊപ്പമില്ല.
മറിച്ച് അവരെ കല്ലെറിഞ്ഞ് കൊല്ലാൻ നിൽക്കുന്ന പ്രാകൃതമത നിയമം തലയിൽ പേറിയ തീവ്രവാദ ഭ്രാന്തന്മാർക്കൊപ്പമാണ് ഇവിടെയുള്ള ജിഹാദി കമ്മ്യൂണിസ്റ്റുകൾ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

