Friday, January 2, 2026

മോദിയുടെ തലവെട്ടി നെഹ്‌റു യുവ കേന്ദ്ര; പ്രതിഷേധം പുകയുന്നു..!

നെഹ്‌റു യുവ കേന്ദ്രയുടെ സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിന്‍, ജില്ലാ യൂത്ത് വോളണ്ടിയേഴ്‌സിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ 1921 ലെ മാപ്പിള കലാപമെന്ന ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിശുദ്ധീകരിക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു..
ഇപ്പോൾ അതിനു പിന്നാലെ മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്.
ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി യുവകേന്ദ്ര, ബ്ലോക്കടിസ്ഥാനത്തില്‍ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ‘ഫ്രീഡം റണ്‍’ പരിപാടിയുടെ ബാനറില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റിയിരിക്കുകയാണ്.

ഫ്രീഡം റണ്ണുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ട ബാനറിന്റെ മോഡല്‍, നെഹ്രു യുവകേന്ദ്രയുടെ കേന്ദ്രത്തില്‍ നിന്നും അയച്ചു കൊടുക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ചിത്രമുണ്ട്. എന്നാല്‍ അത് സംസ്ഥാനത്തിലെത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കപ്പെടുകയാണ്. പ്രധാനമായും മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റിയ ബാനര്‍ ഉപയോഗിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ട ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍മാരും സംസ്ഥാന ചുമതലയുള്ളവരുമൊക്കെ, ഇത്തരം നടപടികള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് എബിവിപി എബിവിപി തൃശൂർ ജില്ലാ സംഘടനാ സെക്രട്ടറി NCT ശ്രീഹരി തത്വമായി നെസിനോട് പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ യുവജനക്ഷേമകായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്രു യുവകേന്ദ്ര പ്രവര്‍ത്തിക്കുന്നത്. യുവജനങ്ങളില്‍ സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും ദേശീയ ബോധവും വളര്‍ത്തുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് യുവകേന്ദ്ര. എന്നാല്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതില്‍ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യുവകേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ലക്ഷ്യത്തിലേക്കാണോ എന്നുറപ്പ് വരുത്തേണ്ട ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ തന്നെ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാൽ ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് എതിരെ വിദ്യാർത്ഥി സംഘടനാ എബിവിപിയും ചില സന്നദ്ധപ്രവർത്തകരും മുന്നോട്ട് വരികയും പ്രതിഷേധങ്ങൾ അറിയിക്കുകയും ശക്തമായി മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്.

Related Articles

Latest Articles