Tuesday, April 30, 2024
spot_img

തലസ്ഥാനത്ത് റെക്കോർഡ്​മഴ: 46 വർഷത്തിനിടയിലെ കനത്തമഴയിൽ മുങ്ങി ദില്ലിവിമാനത്താവളം; വീഡിയോ കാണാം

ദില്ലി: തലസ്ഥാനത്ത് 46 വർഷത്തിനിടയിൽ ലഭിച്ച റെക്കോർഡ്​ മഴ തുടരുകയാണ്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ടെർമിനലും റൺവേയും വെള്ളത്തിനടിയിലായി. നിരവധി വിമാനങ്ങൾ വൈകുകയും വഴിതിരിച്ച്​ വിടുകയും ചെയ്​തു. റോഡുകളിലും വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മാത്രം 1100 മില്ലിമീറ്റർ മഴ ഈ മൺസൂൺ കാലത്ത്​ ലഭിച്ചു കഴിഞ്ഞു. ഇടിമിന്നലോടുകൂടിയ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥ എയർപോർട്ടിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളെ ബാധിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ മഴയുടെ ഫലമായി എല്ലാ സർവീസുകളും നിർത്തിവച്ചു. അടുത്ത 12 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. എയർപോർട്ടിൽ വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്​.

Related Articles

Latest Articles