Sunday, December 21, 2025

തോണ്ടിമുതൽ കച്ചവടമാക്കി: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; മലപ്പുറത്ത് പൊലീസുകാർ അറസ്റ്റിൽ

മലപ്പുറം: തൊണ്ടിമുതലായ ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റ പൊലീസുകാര്‍ അറസ്റ്റില്‍. മലപ്പുറം കോട്ടക്കല്‍ സ്റ്റേഷനിലെ രതീന്ദ്രന്‍, സജി അലക്സാണ്ടര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.

ഏതാനും മാസം മുന്‍പാണ് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിടികൂടിയത്. കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷം ഹാന്‍സ് നശിപ്പിക്കാനും തീരുമാനമായി. പക്ഷേ ഹാന്‍സ് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാന്‍സ് ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാര്‍ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.

Related Articles

Latest Articles