തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍) സാധ്യത.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി (ശക്തമായ മഴ) ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്, മണ്ണിടിച്ചില് എന്നിവയ്്ക്കു കാരണമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

