Thursday, November 26, 2026

പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു; അഞ്ച് പേർക്ക് പരിക്ക്

ന്യൂയോർക്ക്: അമേരിക്കൻ സൈനിക വിമാനം തകർന്നതായി റിപ്പോർട്ട്. ടെക്‌സസിലെ ലേക്ക് വർത്തിൽ രാവിലെയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. അകെ അഞ്ചുപേർ മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം തകർന്ന് വീഴുകയായിരുന്നു. രണ്ട് പേർ സുരക്ഷിതരായി താഴെയിറങ്ങാൻ ശ്രമിച്ചെങ്കിലും പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വിമാനം തകർന്ന് ആറോളം വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്. അഗ്നിശമന സേന എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വിമാനം അപകടത്തിൽപ്പെടാനുള്ള കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Related Articles

Latest Articles