Saturday, January 3, 2026

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി’; അന്വേഷണം ഊർജിതമാക്കി പോലീസ്

ചമ്പക്കര: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് ഇവരെ കാണാതായത്. സംഭവത്തിൽ മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. എറണാകുളത്തെ വസ്ത്രനിര്‍മാണശാലയില്‍ ജോലിക്കെത്തിച്ച ഇവരെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് മഹിളാ മന്ദിരത്തിലെത്തിച്ചത്.

രണ്ടാം നിലയിലെ കമ്പിയില്‍ സാരികെട്ടി അതിലൂടെ പുറത്തിറങ്ങുകയായിരുന്നു. അതേസമയം പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മഹിളാ മന്ദിരത്തിലെ അധികൃതർ ആരും പ്രതികരിക്കാൻ തയാറായിട്ടില്ല. പൊലീസ് മഹിളാ മന്ദിരത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Latest Articles