മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് പ്രിയദർശന്റെയും മോഹൻലാലിന്റെയും. ഇരുവരുടെയും സിനിമകളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. അതിന് ഇന്നും ഒരു മാറ്റമില്ലെന്നതിന്റെ തെളിവാണ് മരക്കാർ അറമ്പികടലിന്റെ സിംഹം. അതുകൊണ്ട് വരാനിരിക്കുന്ന ഈ ചിത്രം മലയാള സിനിമയെ മാറ്റിമറിക്കുന്നതാകുമെന്നതിൽ യാതൊരു സംശയവുമില്ല.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് പ്രിയദർശൻ മോഹൻലാൽ ടീമിന്റെ മറ്റൊരു ചിത്രം എത്തുന്നു എന്നാണ്. പ്രിയദര്ശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹൻലാല്‍ ബോക്സിംഗ് താരമായിട്ടാണ് അഭിനയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ മോഹൻലാൽ ബോക്സിംഗ് പരിശീലനം നടത്തുന്നതിന്റെ ഫോട്ടോകളും പുറത്തുവരാറുണ്ട്.
നേരത്തെ വൈറലായ വർക്ക് ഔട്ട് വീഡിയോ ബോക്സിംഗ് കഥാപാത്രത്തിനായുള്ള നടന്റെ മുന്നൊരുക്കങ്ങളായിരുന്നു. കഴിഞ്ഞ 2 മാസമായി നടൻ ചിത്രത്തിനായുള്ള തയ്യാറെടുപ്പ് തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സ്ഥിരീകരിക്കുന്ന ബോക്സിംഗ് താരത്തിന്റെ വേഷത്തിലുള്ള ഒരു ഫോട്ടോ മോഹൻലാല്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയ്ക്കായി പ്രത്യേക ബോക്സിംഗ് പരിശീലനമാണ് മോഹൻലാലിന് വേണ്ടിയുള്ളത്.
നിലവിൽ പ്രിയദർശൻ മുബൈയിൽ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങിലാണ്. എന്തായാലും മോഹൻലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന് ശേഷമായിരിക്കും പ്രിയദര്‍ശനൊപ്പം ചേരുക. അടുത്ത വർഷം ഫെബ്രുവരിയിൽ ആയിരിക്കും ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിശദവിവരങ്ങൾ പ്രിയദർശൻ പുറത്ത് വിടുന്നത്. നിലവിൽ ട്വല്‍ത്ത് മാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് മോഹൻലാല്‍.

