Tuesday, September 22, 2026

അമരമ്പലം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 12കാരിയും മുത്തശ്ശിയും കണ്ടെത്താനായില്ല; തിരച്ചിൽ പുനരാരംഭിച്ചു

നിലമ്പൂർ: കാണാതായ രണ്ട് പേർക്കായി നിലമ്പൂർ അമരംബലം പുഴയിൽ തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട അമരമ്പലം സ്വദേശി സുശീല, കൊച്ചുമകൾ അനുശ്രീ എന്നിവർക്കായാണ് തിരച്ചിൽ ആരംഭിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5:30 വരെ തിരച്ചിൽ നടത്തി അവസാനിപ്പിക്കുകയായിരുന്നു. പുലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. 3 പേർ രക്ഷപ്പെട്ടു.

Related Articles

Latest Articles