ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്. കടയിൽ സാധനം വാങ്ങിക്കാൻ പോയ കുട്ടി പിന്നീട് അപ്രത്യക്ഷയാകുകയിരുന്നു.
ബംഗാൾ സ്വദേശികളുടെ മകളാണ്. ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്. പെൺകുട്ടിയുടെ കാണാതാകലിന് പിന്നിൽ ഇവരാണെന്നാണ് സംശയിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.