Sunday, June 16, 2024
spot_img

ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി സി​ഗ​ര​റ്റും മി​ഠാ​യി​യും നൽകി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി റിയാസ് അറസ്റ്റിൽ

തി​രൂ​ർ: സി​ഗ​ര​റ്റും മി​ഠാ​യി​യും ന​ൽ​കി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പൂ​ക്ക​യി​ൽ വെ​ള്ളാ​ട​ത്ത് ക​റു​ക​യി​ൽ റി​യാ​സിനെയാണ് (32) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. കു​ട്ടി​യെ പ്ര​തി ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി സി​ഗ​റ​റ്റും മി​ഠാ​യി​ക​ളും ന​ൽ​കി പീ​ഡി​പ്പിക്കുകയായിരുന്നു. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്തത്. തി​രൂ​ർ സി.​ഐ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, എ.​എ​സ്.​ഐ ഹൈ​മ​വ​തി, സി.​പി.​ഒ​മാ​രാ​യ ദി​ൽ​ജി​ത്ത്, ധ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Latest Articles