Sunday, June 2, 2024
spot_img

അടങ്ങാത്ത പക….!വർക്കലയില്‍ 17 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി,ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശേരി കോണം സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്.രാത്രി 1.30 നാണ് സംഗീതയെ വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കാണാനില്ല.

Related Articles

Latest Articles