തിരുവനന്തപുരം : ഹണിട്രാപ്പിൽ കുരുക്കി പൂവാറിലെ വയോധികനിൽ നിന്ന് പണം തട്ടിയ കേസിൽ പ്രതിയായ കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതി അച്ചു അറസ്റ്റിൽ. തിരുവനന്തപുരം പൂവാറിൽ 68 വയസ്സുകാരനായ വയോധികനെ വിവാഹ വാഗ്ദാനം നൽകി 40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്. പൂവാർ പൊലീസാണ് അഞ്ചലിലെ വീട്ടിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
കേസിൽ നേരത്തെ അശ്വതി അച്ചവിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. വയോധികനിൽ നിന്ന് കടമായാണ് പണം വാങ്ങിയതെന്നുംഇത് തിരികെ നൽകാമെന്നും അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ അന്ന് വിട്ടയക്കുകയായിരുന്നു.
എന്നാൽ, അന്നു പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വയോധികന് പണം മടക്കി നൽകാത്തതിനെത്തുടർന്നാണ് പൂവാർ പൊലീസ് അറസ്റ്റ് നടപടികളിലേക്കു കടന്നത്.നേരത്തെയും ഹണിട്രാപ്പിലൂടെ പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ അശ്വതി അച്ചു അറസ്റ്റിലാകുന്നത് ഇതാദ്യമായാണ്.

