Friday, May 3, 2024
spot_img

‘ഐസിസിലേക്ക് പോകാൻ തയ്യാറെടുത്ത നൂറുകണക്കിന് യുവാക്കളെ പിന്തിരിപ്പിക്കാൻ കേരള പോലീസ് നടത്തിയ ഡി റാഡിക്കലൈസേഷൻ പ്രോഗ്രാമിന്റെ പേരാണ് Operation Pigeon’ …ഭരണ പ്രതിപക്ഷ കക്ഷികൾ ഭീകരവാദികൾക്കു ഓശാന പാടുകയാണ്; ഓർമ്മപ്പെടുത്തലുമായി പ്രതീഷ് വിശ്വനാഥ്

ആളിക്കത്തുന്ന കേരള സ്റ്റോറി വിവാദങ്ങൾക്കിടയിൽ കേരളസ്റ്റോറി സിനിമയുടെ യൂട്യൂബ് ഡിസ്ക്രിപ്ഷൻ തിരുത്തിയത് വലിയ വാർത്തയായിരുന്നു. ഇതിനിടെ ഐ എസ് ഐ എസ് റിക്രൂട്മെൻ്റ് തടയാൻ ഓപ്പറേഷൻ പീജിയൻ എന്ന പേരിൽ 2017 ൽ സംസ്ഥാന പോലീസ് നടത്തിയ നീക്കത്തെ ഓർമ്മപ്പെടുത്തി പ്രമുഖ ഹിന്ദു സേവാ കേന്ദ്ര പ്രവർത്തകൻ പ്രതീഷ് വിശ്വനാഥ്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇത് സംബന്ധിച്ച ചെറിയ കുറിപ്പ് അദ്ദേഹം പങ്ക് വച്ചത്. ഒരു പ്രമുഖ മാദ്ധ്യമത്തിൽ വന്ന വാർത്തയുടെ ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കേരളത്തിലെ ഐ എസ് ഐ എസ് റിക്രൂട്മെൻ്റ് തടയാൻ ഓപ്പറേഷൻ പീജിയൻ എന്ന പേരിൽ സംസ്ഥാന പൊലീസ് നടപ്പാക്കിയ പദ്ധതിയിലൂടെ 350 ഓളം ആളുകളെയാണ് തീവ്രവാദസംഘടനയായ ഐ എസിൽ ചേരുന്നതിൽ നിന്ന് തടയാൻ കഴിഞ്ഞത്.

എഞ്ചിനിയറിങ്, മെഡിസിൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള 350 ഓളം യുവാക്കളെയാണ് ഐ എസ് റിക്രൂട്മെൻ്റിൽ നിന്ന് തടയാൻ ഓപ്പറേഷൻ പീജിയനിലൂടെ അന്ന് സംസ്ഥാന പൊലീസിന് കഴിഞ്ഞത്.
യുവജനങ്ങൾക്ക് തനിച്ചും കൂട്ടായും നൽകിയ കൗൺസിലിങ്ങിലൂടെയാണ് ഐ എസ് റിക്രൂട്മെൻ്റിൽ നിന്ന് ഇവരെ വഴി തിരിക്കാൻ പൊലീസിന് കഴിഞ്ഞത്. എൻ ഐ എയിൽ നിന്നും ഐ ബിയിൽ നിന്നും പരിശീലനം ലഭിച്ചവരാണ് അന്ന് കൗൺസിലിങ് നൽകിയത്. സംസ്ഥാനത്ത് പത്തനംതിട്ട ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ഐ എസ് റിക്രൂട്ടർമാരുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 13 ജില്ലകളിൽ നിന്നായി 350 ഓളം യുവജനങ്ങളാണ് ഐ എസിൽ ആകൃഷ്ടരായിരുന്നത്ത്. യുവജനങ്ങളിൽ എല്ലാവരുടെയും പ്രായം ഇരുപതുകളിലായിരുന്നു. മിക്കവരും എഞ്ചിനിയറിങ്, മെഡിസിൻ വിദ്യാർത്ഥികളായിരുന്നു.

Related Articles

Latest Articles