Tuesday, October 20, 2026

ഒന്‍പത് വയസുകാരിക്ക് നേരെ പീഡനം ;ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് 9 വയസുകാരിക്ക് നേരെ പീഡനം.കേസിനാസ്പദമായ സംഭവത്തിൽ ലോഡിംഗ് തൊഴിലാളിയെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു.ലോഡിംഗ് തൊഴിലാളി കാഞ്ഞിരത്തൊടിയിൽ വി സി കരുണാകരനെയാണ് പൊലീസ് പിടികൂടിയത്.

പേടി കാരണം പീഡന വിവരം കുട്ടി വീട്ടുകാരിൽ നിന്നും മറച്ച് വച്ചിരുന്നു. സ്‍കൂളില്‍ നടത്തിയ കൗൺസിലിംഗിനിടെയാണ് പ്രതി കരുണാകരൻ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.കുട്ടിയുടെ മൊഴിയെത്തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Related Articles

Latest Articles