Saturday, January 10, 2026

അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക് ! പാകിസ്ഥാനെ പരിഹസിച്ച് മുൻ റോ മേധാവി വിക്രം സൂദ് ; വിമർശനം ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ

ദില്ലി : ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ പാകിസ്ഥാനെതിരെ രൂക്ഷമായി വിമർശനവുമായി മുൻ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (R&AW) മേധാവി വിക്രം സൂദ്. പാകിസ്ഥാനെ ബനാന റിപ്പബ്ലിക് എന്ന് വിശേഷിപ്പിച്ച അദ്ദേഹം,ആണവായുധമുള്ള ഒരു ബനാന റിപ്പബ്ലിക്കിനെയാണ് തങ്ങൾക്ക് അയൽക്കാരായി ലഭിച്ചതെന്നും തുറന്നടിച്ചു.

പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവിയും പാക് ആഭ്യന്തരമന്ത്രിയുമായ മോഹ്സിൻ നഖ്വി ട്രോഫി തനിക്കൊപ്പം കൊണ്ടുപോയ സംഭവത്തിലാണ് സൂദ് ഈ പരാമർശം നടത്തിയത്. പാകിസ്ഥാന്റെ സൈനിക നേതൃത്വത്തെയും വിക്രം സൂദ് വിമർശിച്ചു. പ്രൊഫഷണൽ സമീപനമുള്ള ഉദ്യോഗസ്ഥർക്ക് പകരം പ്രത്യയശാസ്ത്രപരമായ ഉദ്യോഗസ്ഥരാണ് പാക് സൈന്യത്തെ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“ബലൂചിസ്ഥാൻ ഒരു വലിയ പ്രശ്‌നമാണ്. മുമ്പ് പ്രസ്ഥാനങ്ങളിൽ മധ്യവർഗത്തിന് പങ്കില്ലായിരുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) വെച്ച് ഇന്ത്യ പാകിസ്ഥാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മറ്റ് രാജ്യങ്ങളെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഉപദേശിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാന്റെ കപടതയെയാണ് ഇന്ത്യ ചോദ്യം ചെയ്തത്.”-വിക്രം സൂദ് പറഞ്ഞു.

ജനീവയിൽ നടന്ന UNHRC-യുടെ 60-ാമത് സെഷനിൽ സംസാരിക്കവെ ഇന്ത്യൻ നയതന്ത്രജ്ഞൻ മുഹമ്മദ് ഹുസൈൻ, പാകിതാനോട് സ്വന്തം അതിർത്തിക്കുള്ളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles