Sunday, June 16, 2024
spot_img

ചാന്‍സലര്‍ ബില്ല്;എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ മതി, ഭേദഗതി നിര്‍ദേശവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ നിയമസഭയില്‍. ചാൻസലർ ബില്ലിൽ ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം രംഗത്ത്.ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലര്‍മാരാക്കണമെന്നാണ് കരട് ബില്ലിലെ നിർദ്ദേശം.സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുന്നത്.വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി.സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദ്ദേശിക്കും.ചർച്ചയിൽ ബദൽ നിർദേശം മുന്നോട്ട് വെക്കാനും പ്രതിപക്ഷത്ത് ധാരണയായി.

അതേസമയം ചാൻസലര്‍ സ്ഥാനത്തു നിന്നും ഗവർണ്ണറെ മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസ്സാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്ത് പാസ്സാക്കുന്നത്. ഗവർണ്ണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ നിർദ്ദേശം. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവ്വകലാശാല വിസിമാർക്ക് നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ.

Related Articles

Latest Articles