Friday, May 24, 2024
spot_img

കേരളത്തിലെ വി സി നിയമനം;വിഷയത്തിൽ കേന്ദ്രം ഇടപെടണം, രാജ്യസഭയില്‍ ഉന്നയിച്ച് ബിജെപി, വൈസ് ചാന്‍സലര്‍ നിയമനം പുതിയ ട്വിസ്റ്റിലേക്കോ ?

ന്യൂഡല്‍ഹി: കേരളത്തിൽ വിവാദമായി നിൽക്കുന്ന വൈസ് ചാന്‍സലര്‍ നിയമന വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ബി ജെ പി.വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ബിജെപി കേരള ഘടകത്തിന്റെ ചുമതല കൂടിയുള്ള രാധാ മോഹന്‍ അഗര്‍വാൾ.കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ശിശുമരണ വിഷയവും രാധാ മോഹന്‍ അഗര്‍വാള്‍ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു.നിയമവിരുദ്ധമായി നടന്ന വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കാന്‍ യുജിസിയോട് നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് രാധാ മോഹന്‍ അഗര്‍വാള്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിഷയം സഭയില്‍ അവതരിപ്പിച്ചത്.കണ്ണൂര്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനം നടന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിസി നിയമന വിവാദം രാജ്യസഭയില്‍ എത്തിച്ചതോടെ പാര്‍ട്ടി കേരളത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ദേശീയ തലത്തില്‍ കൂടി ചര്‍ച്ചയാക്കാനും ബിജെപിക്കായി

Related Articles

Latest Articles