Wednesday, October 21, 2026

അഞ്ചൽ കൊലക്കേസിൽ 18 വര്‍ഷത്തിനു ശേഷം വഴിത്തിരിവ് !!ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്കൃത്യം നടത്തിയത് രണ്ടാം പ്രതി രാജേഷ്

എറണാകുളം : അഞ്ചൽ കൊലക്കേസിൽ 18 വര്‍ഷത്തിനു ശേഷം വഴിത്തിരിവ്. യുവതിയുടെയും കുഞ്ഞുങ്ങളുടെയും കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് .രഞ്ജിനിയെയും 17ദിസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയായ രാജേഷ് ആണെന്ന് ഒന്നാം പ്രതി ദിബിൽ കുമാര്‍ മൊഴി നൽകി.രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചതും രാജേഷ് ആണെന്നും ഇയാൾ മൊഴി നല്‍കിയിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേ തന്നെ ഇരുവരും കൊലപാതകം ആസൂത്രണം ചെയ്തിരുന്നു.

രഞ്ജിനിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് രാജേഷ് അവിടെയെത്തി ഇവരെ പരിചയപ്പെട്ടത്. തുടര്‍ന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് ഇവരെ വാടക വീട്ടിലേക്ക് അടക്കം മാറ്റിയത്. പിതൃത്വം ദിബിൽ കുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്‌ എന്നും മൊഴിയില്‍ പറയുന്നു.കൊല നടത്തിയശേഷം മുൻ സൈനികരായ പ്രതികള്‍ 18 വര്‍ഷമാണ് ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിഞ്ഞതിന്‍റെ വിശദാംശങ്ങളും പ്രതികള്‍ പൊലീസിനോട് വിശദമായി പറഞ്ഞു. 2008ലാണ് പ്രതികള്‍ പോണ്ടിച്ചേരിയിൽ എത്തുന്നത്. കൊല നടത്തിയശേഷം രണ്ടു വര്‍ഷം ഇന്ത്യ മുഴുവൻ പ്രതികള്‍ കറങ്ങി. പിടിക്കപ്പെടാതിരിക്കാൻ ബന്ധുക്കളെ വിളിച്ചിരുന്നില്ല. സൈന്യത്തിൽ നിന്നുളള ശമ്പളം മിച്ചം പിടിച്ച തുകകൊണ്ടായിരുന്നു യാത്ര.

Related Articles

Latest Articles