തൊടുപുഴ : കുമളിയിലെ അറുപത്തിയാറാം മൈലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാർ ഡ്രൈവർ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇറക്കം ഇറങ്ങുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുന്നത് പുറകിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രക്കാരൻ കണ്ടിരുന്നു. ഇതേ തുടർന്ന് ഇയാൾ കാറിനു മുൻപിലെത്തി ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തീ ആളിപ്പടന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിലിടിച്ചു കയറി. ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
പീരുമേട് ഫയർ ഫോഴ്സ് യൂണിറ്റാണ് സ്ഥലത്തെത്തി തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. മൃതദേഹം പീരുമേട് ആശുപത്രിയിലേക്ക് മാറ്റി.

