Monday, May 13, 2024
spot_img

തൊട്ടില്‍പ്പാലത്ത് വിദ്യാർത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതി ജുനൈദ് കസ്റ്റഡിയിൽ, പിടികൂടിയത് വടകരയ്ക്ക് സമീപത്ത് നിന്ന്; പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ്

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. കുണ്ടതോട് സ്വദേശി യുകെ ജുനൈദ് ആണ് അറസ്റ്റിലായത്. പ്രതിയെ വടകരയ്ക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. ജുനൈദിനായി പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യും.

അതേസമയം, പീഡനത്തിന് ശേഷം പ്രതി ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. മൊഴിയെടുക്കൽ മണിക്കൂറുകൾ നീണ്ടു,​ തനിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയതെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ലഹരിക്കടിപ്പെട്ട യുവാവ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ചത്. കോഴിക്കോട്ടെ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ക്രൂരപീഡനത്തിനിരയായത്. കുണ്ടുവീട്ടിലെ ആൾതാമസമില്ലാത്ത വീടിന്റെ പൂട്ട് തകർത്താണ് തൊട്ടിൽപ്പാലം പോലീസ് വിദ്യാർത്ഥിനിയെ രക്ഷിച്ചത്.

Related Articles

Latest Articles