Sunday, April 28, 2024
spot_img

ചന്ദ്രയാന്‍ മൂന്നിന്റെ വിജയം മഹത്തായ ശാസ്ത്രനേട്ടം; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈയടി അര്‍ഹിക്കുന്നു,വൈകിയ പ്രതികരണവുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ചന്ദ്രയാന്‍ മൂന്നിന്റെ വിജയം മഹത്തായ ശാസ്ത്രനേട്ടമാണെന്ന് പ്രതികരിച്ച് പാകിസ്ഥാന്‍ രംഗത്ത്. ചന്ദ്രയാന്റെ വിജയത്തിനു പിന്നാലെ ലോകരാജ്യങ്ങള്‍ അഭിനന്ദനവുമായി എത്തിയപ്പോഴൊന്നും പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല. വാര്‍ത്താ സമ്മേളനത്തിനിടെ ചന്ദ്രയാനെ പറ്റി മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പാക് വിദേശകാര്യ വക്താവ് മുംതാസ് സാറയുടെ വൈകിയുള്ള പ്രതികരണം.
”അത് മഹത്തായ ശാസ്ത്ര വിജയമാണെന്നും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈയടി അര്‍ഹിക്കുന്നുവെന്നുമാണ് മുംതാസ് സാറ പറഞ്ഞത്.

പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കില്‍ക്കൂടി പാക് മാദ്ധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് ചന്ദ്രയാന്റെ വിജയത്തിനു നല്‍കിയത്. അമേരിക്കയും സോവിയറ്റ് യൂണിയനും ചൈനയും പരാജയപ്പെട്ടിടത്ത് വിജയിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ ഇന്ത്യയ്ക്കായെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles