Monday, May 20, 2024
spot_img

തലയ്ക്കുമീതെ നീങ്ങിയിരുന്ന ചൈനീസ് ചാര ബലൂണിനെ,
ഒറ്റ മിസൈലിൽ തീർത്ത് അമേരിക്ക; പൊട്ടിച്ചിതറിയ ബലൂണിന്റെ ദൃശ്യങ്ങൾ വൈറൽ

വാഷിങ്ടണ്‍ : സംശയാസ്പദമായ സാഹചര്യത്തില്‍ യു.എസ് വ്യോമോതിർത്തിക്കുള്ളിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂണിനെ അമേരിക്കൻ സൈന്യം മിസൈൽ ഉപയോഗിച്ച് തകർത്തു. മോണ്ടാന മേഖലയ്ക്ക് മുകളിൽ വച്ചാണ് ബലൂൺ തകർത്തത്.

ബലൂണ്‍ ദൃശ്യമായ അന്ന് തന്നെ വെടിവച്ചിടാൻ ശ്രമിച്ചെങ്കിലും പൊതു ജനങ്ങൾക്ക് ജീവഹാനിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.തുടര്‍ന്ന്‌ മോണ്ടാനയ്ക്ക് മുകളില്‍ ബലൂണ്‍ പറക്കാന്‍ തുടങ്ങിയപ്പോഴാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ വെടിവെച്ചിടാന്‍ ബൈഡന്‍ നിര്‍ദേശം നല്‍കിയത്.ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധനയ്ക്കയക്കാൻ തീരസംരക്ഷണ സേന തിരച്ചില്‍ തുടരുകയാണ്. ഇതിനായി മുങ്ങല്‍വിദഗ്ധരെയും ആളില്ലാ മുങ്ങിക്കപ്പലുകളുകളും യു.എസ് നിയോഗിച്ചു. ഇതിന്റെ ഭാഗമായി കാരലൈന തീരത്തിനു മുകളില്‍ താല്‍ക്കാലികമായി വ്യോമമേഖല അടച്ചിട്ടു.ഇതിനിടെ, ലാറ്റിനമേരിക്കന്‍ ഭാഗത്ത് മറ്റൊരു ചാരബലൂണിന്റെ സാന്നിധ്യം പെന്റഗണ്‍ സ്ഥിരീകരിച്ചു.

മൊണ്ടാന അമേരിക്കയുടെ തന്ത്ര പ്രധാനമായ മേഖലകളിൽ ഒന്നാണ്. ഇവിടത്തെ മാംസ്റ്റോം വ്യോമതാവളത്തിലാണ് യു.എസിന്റെ മൂന്ന് ആണവ മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങളില്‍ ഒന്നുള്ളത്. സംഭവത്തിന് പിന്നാലെ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനാ സന്ദര്‍ശനം മാറ്റി.

അതേസമയം അമേരിക്ക തകർത്തത് കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിക്കുന്ന ബലൂണാണെന്നും ശക്തമായ കാറ്റിൽ ഗതി തെറ്റിയാണ് ബലൂൺ അമേരിക്കയുടെ വ്യോമമേഖലയ്ക്ക് സമീപമെത്തിയതെന്നുമാണ് ചൈനീസ് വാദം.

Related Articles

Latest Articles