നമീബിയ മരുഭൂമി മാത്രമാണോ സമുദ്രവുമായി മുട്ടുന്നത് എന്ന് ചോദിച്ചാൽ.. അല്ല. അറേബ്യൻ ഡെസേർട്ട്. പടിഞ്ഞാറൻ സഹാറ, മൗറിറ്റാണിയ (North West Africa), കാനറി ദ്വീപുകൾ, ചിലി, പെറു, അർജന്റീന, മെക്സിക്കോ, ലിബിയ, ഇറാൻ മുതലായ ഇടങ്ങളിളിലും കൂടിച്ചേരുന്നുണ്ട്.
എന്നാൽ അതിൽ പലതിനും ഇല്ലാത്ത മനോഹാരിത നമീബിയക്ക് ഉണ്ട്.
അവിടെ അതി വിശാലമായി നീണ്ടുകിടക്കുന്ന കടൽത്തീരത്ത് മരുഭൂമിയിലെ മണൽ കൂനകളാണ് സമുദ്രവുമായി കൂട്ടിമുട്ടുന്നത് ! നിരവധി ഇന്ത്യൻ സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട് .

