Wednesday, November 4, 2026

ഇസ്തിരി പെട്ടിയിൽ നിന്ന് തീ പടർന്നു;തലസ്ഥാനത്ത് അലങ്കാര സ്ഥാപനത്തിന്റെ ഇരുനില കെട്ടിടത്തിൽ തീപിടിത്തം;10 ലക്ഷത്തോളം നാശ നഷ്ടം!

തിരുവനന്തപുരം:ഇസ്തിരി പെട്ടിയിൽ നിന്ന് തീ പടർന്ന്, അലങ്കാര സ്ഥാപനത്തിന് വന്‍ നാശ നഷ്ടം.വഞ്ചിയൂർ കോടതിക്കടുത്തുള്ള ചിറക്കുളം റോഡിൽ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആൻഡ് സിൽക്സിന്‍റെ ഉടമസ്ഥതയിലുള്ള അലങ്കാര സ്ഥാപനം പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിൽ ആണ് തീപിടിച്ചത്.ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ അംഗ്നിശമന സേന തീ കെടുത്തി.

തുണി ഇസ്തിരി ഇടുന്ന പെട്ടി അമിതമായി ചൂടായതിനെ തുടർന്ന് തീ പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ നാല് ഫയർ ടെൻഡറുകളുടെ സഹായത്തോടെ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ കെടുത്തിയത്. സ്ഥാപനത്തിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തീപിടിത്തതില്‍ കത്തിനശിച്ചിട്ടുണ്ട്.

തയ്യൽ മെഷീനുകൾ, ഓവർലാബ് മെഷീനുകൾ, ബട്ടൻ ഹോൾ മെഷീൻ, ബട്ടൻ തുന്നൽ മെഷീൻ, എസി, ഇൻവെർട്ടർ, ബാറ്ററി, ഇസ്ത്തിരിപെട്ടികൾ, തുണി റോൾ, തുണി മെറ്റീരിയലുകൾ, സീക്കൻസ്, ബട്ടൺ, നൂൽ അനുബന്ധ സാധനങ്ങൾ തുടങ്ങിയവ കത്തിനശിച്ചു. തീപിടിതത്തില്‍ 10 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നുണ്ടെന്ന് അഗ്നിശമന സേന അറിയിച്ചു.

Related Articles

Latest Articles