Sunday, December 21, 2025

മുംബൈ ദാദാറിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം;ആളപായമില്ല

മുംബൈ : ദാദാറിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം.42 നിലകളുള്ള പാർപ്പിട സമുച്ഛയത്തിലെ 22-ാം നിലയിൽ അടച്ചിട്ട ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു അപകടം .കെട്ടിടത്തിലെ ഇലക്ട്രിക് പാനലിലുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ അഗ്നിശമന സംവിധാനം പ്രവർത്തനക്ഷമമല്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles