Saturday, September 19, 2026

പെരുമ്പാവൂരില്‍ മാലിന്യം കത്തിച്ച തീച്ചൂളയിലേക്ക് വീണ് അന്യസംസ്ഥാന തൊഴിലാളി; കാലുതെന്നി വീണത് 15 അടി ഗര്‍ത്തത്തിലേക്ക്,ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: ഓടയ്ക്കാലി യൂണിവേഴ്‌സല്‍ പ്ലെയ്വുഡില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി തീച്ചൂളയിൽ വീണു. കല്‍ക്കത്ത സ്വദേശി നസീര്‍ (23) ആണ് 15 അടി ഗര്‍ത്തത്തിലേക്ക് വീണത്.മാലിന്യം കത്തിക്കുന്ന കുഴിയിലാണ് നസീര്‍ വീണത്. കുഴിക്ക് 15 അടിയിലേറെ നീളമുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്.ഇയാളെ പുറത്തെത്തിക്കാനുളള ശ്രമം തുടരുകയാണ്.

രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോള്‍ അടിഭാഗം കത്തി അമര്‍ന്ന് 15 അടി ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Related Articles

Latest Articles