Friday, May 3, 2024
spot_img

ലാ ലിഗയില്‍ വമ്പന്മാര്‍ക്ക് ഇത് തിരിച്ചടികളുടെ ആഴ്ച;റയലിന് പിന്നാലെ തോൽവിയുടെ രുചിയറിഞ്ഞു ബാഴ്‌സലോണയും

മഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിന് പിന്നാലെ ലാ ലിഗയില്‍ തോൽവി രുചിച്ച് ബാഴ്‌സലോണയും. റയോ വയ്യെക്കാനോയാണ് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയെ തോൽപ്പിച്ചത്. റയോ വയ്യെക്കാനോ ഒന്നിനെതിരേ രണ്ട് ഗോളുകൾ നേടിയാണ് ബാഴ്‌സലോണയെ അട്ടിമറിച്ചത്.

ആല്‍വാരോ ഗാഴ്‌സ്യ റിവേറയും ഫ്രാന്‍ ഗാര്‍സ്യയുമാണ് റയോ വയ്യെക്കാനോയ്ക്ക് വേണ്ടി വിജയഗോളുകൾ നേടിയത്. അതേസമയം സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സലോണയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്. 19-ാം മിനിറ്റില്‍ ആല്‍വാരോയിലൂടെ റയോ വയ്യെക്കാനോ ഒന്നാം ഗോൾ നേടി. 53-ാം മിനിറ്റില്‍ ഫ്രാന്‍ ഗാര്‍സ്യ വീണ്ടും വലകുലുക്കി. ഒടുവില്‍ 83-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സലോണയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി.

Related Articles

Latest Articles