Kerala

ഉരുൾപൊട്ടലിൽ കാട്ടിലകപ്പെട്ട് നാല് കുഞ്ഞുങ്ങളടങ്ങിയ വനവാസി കുടുംബം !സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ്

മേപ്പാടി: മുണ്ടക്കൈയെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വനത്തിനുള്ളിൽ ഒറ്റപ്പെട്ട വനവാസി കുടുംബത്തെ രക്ഷപ്പെടുത്തി വനംവകുപ്പ്. അട്ടമലയിൽ കാട്ടിൽ കുടുങ്ങിക്കിടന്ന നാല് കുട്ടികൾ അടക്കമുള്ള കുടുംബത്തെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അതിസാഹസികമായി രക്ഷിച്ചത്. കുട്ടികളുടെ അമ്മയെ വനത്തിൽ കണ്ടതോടെയാണ് കുടംബം വനത്തിൽ ഒറ്റപ്പെട്ട കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയുന്നത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മറ്റു കുട്ടികളെ വെള്ളച്ചാട്ടത്തിന് പരിസരത്ത് പാറപ്പൊത്തിൽ കണ്ടെത്തിയത്.

രാവിലെ പത്ത് മണിയോടുകൂടി ഏറാട്ടുകുണ്ട് കോളനിയിലേക്ക് പോകുകയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വനവാസി യുവതിയെയും ഒരു കുട്ടിയേയും ആദ്യമായി കണ്ടത്. ഭക്ഷണം കിട്ടാതെ അവശനിലയിലായിരുന്നു അവർ. ഉടൻ തന്നെ സംഘം അവരുടെ കയ്യിലുണ്ടായ ഭക്ഷണം കൊടുത്തു. അട്ടമല ഭാഗത്തെ എസ്‌റ്റേറ്റില്‍ താമസിപ്പിച്ചു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പെട്ടുപോയ കുട്ടികളെ തേടി സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്ക് പോയത്’.
ഉരുൾപൊട്ടലും കനത്ത മഴയും മൂലം വഴിയെല്ലാം അടഞ്ഞുകിടക്കുന്നത് മൂലം അതി സാഹസികമായാണ് കുട്ടികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെത്തിയത്

കൃഷ്ണനും ഭാര്യയും നാല് കുട്ടികളും കനത്ത മഴയിൽ പാറപ്പൊത്തിനുള്ളില്‍ അഭയം തേടിയതായിരുന്നു. ഉരുള്‍പൊട്ടലുണ്ടായി, പുഴ കരകവിഞ്ഞ് മണ്ണും കല്ലുകളും വെള്ളവും കുത്തിയൊലിച്ചുവന്നത് ഇവർ കഴിഞ്ഞിരുന്ന പാറപ്പൊത്തിനു സമീപത്തുകൂടിയായിരുന്നു. സംശയം തോന്നി മുകളിലോട്ട് കയറി 10 മീറ്റര്‍ മാറിനിന്നതുകൊണ്ട് ഇവർക്ക് ജീവൻ തിരിച്ചുകിട്ടി. ഇവര്‍ നേരത്തെ കഴിഞ്ഞിരുന്ന സ്ഥലത്തേക്ക് ഉരുള്‍പൊട്ടി പാറയും മണ്ണും വെള്ളവുമെല്ലാം ഒലിച്ചുവന്നു. ഒറ്റപ്പെട്ടുപോയ ഇവർക്ക് പിന്നീട് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മൂന്നു ദിവസം ഭക്ഷണം കഴിച്ചിരുന്നില്ല.

B4 Admin

Recent Posts

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

8 minutes ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

1 hour ago

ആന്റോ അഗസ്റ്റിന് മാംഗോ ഫോണ്‍ കുരുക്ക്. ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരില്‍ തിരിച്ചുപിടിച്ചതില്‍ ബിനാമി ഇടപാടെന്ന് എക്‌സൈസ്

കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…

1 hour ago

പിണറായിയെ കുടുക്കി സര്‍ക്കാരിന്റെ നിയമോപദേശം. വീണ കൈപ്പറ്റിയ 3.28 കോടി മാസപ്പടിയല്ല, കൈക്കൂലി. മുഹമ്മദ് റിയാസും വിചാരണ നിഴലില്‍

കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

3 hours ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

16 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

17 hours ago