Tuesday, May 28, 2024
spot_img

കൊളസ്ട്രോൾ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴം;അറിയാം മൾബെറിയുടെ ആരോ​ഗ്യ​ഗുണങ്ങൾ

കലോറി വളരെ കുറവുള്ള പഴമാണ് മൾബെറി. നിരവധി അവശ്യ മാക്രോ ന്യൂട്രിയന്റുകളാലും സമ്പന്നമാണ് മൾബെറി. 9.6% കാർബോഹൈഡ്രേറ്റ്, 1.7% ഫൈബർ, 1.4% പ്രോട്ടീൻ, 0.4% കൊഴുപ്പ് എന്നിവ മൾബെറിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിൻ സി, ഇരുമ്പ്, വിറ്റാമിൻ കെ 1, പൊട്ടാസ്യം, വിറ്റാമിൻ ഇ തുടങ്ങിയ ധാതുക്കളും മൾബെറിയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ നല്ല ആരോഗ്യം നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല കൊളസ്ട്രോൾ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്.

മൾബെറി പതിവായി കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കുന്നു. മൾബെറി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നു. മൾബെറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു. മൾബെറി മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക മാത്രമല്ല, നല്ലതും ചീത്തയുമായ കൊളസ്ട്രോൾ തമ്മിലുള്ള അനുപാതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഫാറ്റി ലിവർ രോഗം തടയുന്നതിനും ടൈപ്പ് 2 പ്രമേഹമുള്ള രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മൾബെറി സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.

Related Articles

Latest Articles