കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി സംഘത്തിലെ മൂന്നുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്തണ്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ റിസോർട്ടിൽ താമസിച്ചു വരികയായിരുന്ന കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം കടലിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ തിരയിൽ പെടുകയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ് .
സംഘത്തിലെ രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. കാണാതായ ഒരാളുടെ മൃതദേഹം അൽപ്പം വൈകിയാണ് കണ്ടെത്താൻ സാധിച്ചത്. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

